മുംബൈ: കനത്തമഴയിൽ അന്ധേരിയിൽ റെയിൽവേ മേൽപാലത്തിെൻറ ഒരുഭാഗം തകർന്നുവീണ് അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അന്ധേരി റെയിൽവേ സ്റ്റേഷന് തൊട്ടുള്ള ഗോഖലെ പാലത്തിൽ കാൽനടക്കാർക്കുള്ള ഭാഗമാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ തകർന്നുവീണത്.
ആറ് റെയിൽവേ പാളങ്ങൾക്ക് കുറുകെയുള്ള പാലം അന്ധേരിയുടെ കിഴക്കു-പടിഞ്ഞാറൻ ഭാഗങ്ങളെ കൂട്ടിമുട്ടിക്കുന്നതാണ്. വൈദ്യുതി െട്രയിനുകളുടെ ലൈൻ അടക്കമാണ് തകർന്നുവീണത്. ഇതോടെ, ചൊവ്വാഴ്ച രാത്രി വരെ ട്രെയിൻ ഗതാഗതം മുടങ്ങി.
പാലത്തിൽ വാഹന ഗതാഗതം തടഞ്ഞതോടെ വിമാനത്താവളത്തിലേക്ക് അടക്കമുള്ള യാത്രക്കാർ വലഞ്ഞു. ഉച്ചയോടെ സംഭവസ്ഥലത്ത് എത്തിയ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.