ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പ് നീട്ടിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ അഭിപ്രായപ്പെട്ടുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാവും തെരഞ്ഞെടുപ്പ് നടത്തുക.
ജനുവരി അഞ്ചിന് സമ്പൂർണ്ണ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷ്യനുകളായിരിക്കും സ്ഥാപിക്കുക. ഒരു ലക്ഷത്തോളം ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കും. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11,000 ബൂത്തുകളായിരിക്കും പുതുതായി കൂട്ടിച്ചേർക്കുക.
വോട്ടിങ് സമയവും ഒരു മണിക്കൂർ ദീർഘിപ്പിക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയായിരിക്കും വോട്ടെടുപ്പ്. യു.പിയിലെ പോളിങ് ശതമാനം ഉയർത്തുന്നതിലും ശ്രദ്ധയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം വാക്സിൻ നൽകും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വർധിപ്പിക്കാൻ നിർദേശിച്ചുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.