കോവിഡിനിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിശാ പാർട്ടി; 37 പേർ അറസ്റ്റിൽ

കൊൽക്കത്ത: കോവിഡ്​ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പഞ്ചനക്ഷത്ര ഹോട്ടലിൽ നിശാ പാർട്ടി നടത്തിയ സംഭവത്തിൽ 37 പേർ അറസ്റ്റിലായി. നഗരഹൃദയത്തിലെ പാർക്ക്​ സ്​ട്രീറ്റിലെ പാർക്ക്​ ഹോട്ടലിൽ നടത്തിയ റെയ്​ഡിൽ രണ്ട്​ ആഡംബര കാറുകളും 38 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

പുല​ർച്ചെ 1.15ന്​​ പരിശോധന​ നടത്തു​േമ്പാൾ ഹോട്ടലിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിൽ ഉച്ചത്തിലുള്ള സംഗീതത്തിന്‍റെ അകമ്പടിയോടെ പാർട്ടി നടത്തുകയായിരുന്നുവെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

പരിശോധനക്കിടെ ചിലർ പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ നേരെ തട്ടിക്കയറി. മദ്യക്കുപ്പികൾ, കഞ്ചാവ്​, മൂന്ന്​ ഹുക്കകൾ, ഡി.ജെ ലൈറ്റ്​, രണ്ട്​ സൗണ്ട്​ ബോക്​സുകൾ, ആംപ്ലി​ഫയർ, രണ്ട്​ ഡി.ജെ ഡിസ്​കുകൾ എന്നിവയും പിടിച്ചെടുത്തു.

Tags:    
News Summary - Partying Amid COVID-19 Restrictions 37 Arrested From Kolkata Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.