പറന്നുയരുന്നതിന്​ തൊട്ടുമുമ്പ്​ കോവിഡ്​ രോഗിയാണെന്ന്​ വെളിപ്പെടുത്തി യാത്രക്കാരൻ; വിമാനം വൈകി

ന്യൂഡൽഹി: പറന്നുയരുന്നതിന്​ തൊട്ടുമുമ്പ്​ യാത്രക്കാരി​ൽ ഒരാൾ കോവിഡ്​ രോഗിയാണെന്ന്​ വെളിപ്പെടുത്തിയതിനെ തുടർന്ന്​ വിമാനം വൈകി. മറ്റു യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ്​ മുംബൈയിൽനിന്ന്​ പുണെയിലേക്ക്​ പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനം തിരിച്ച്​ പാർക്കിങ്​ ബേയിൽ എത്തിച്ചത്​.

പുണെയിലേക്ക്​ പുറപ്പെടാൻ ഒരുങ്ങുന്നതിന്​ മുമ്പ്​ യാത്രക്കാരിലൊരാൾ കാബിൻ ക്രൂവിനോട്​ കോവിഡ്​ പോസിറ്റീവാണെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. രോഗവിവരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അയാൾ കാണിച്ചുനൽകി. കാബിൻ ക്രൂ പൈലറ്റിനെ വിവരം അറിയിച്ചതോടെ ​ഗ്രൗണ്ട്​ കൺട്രോളർമാരെ വിവരം അറിയിച്ച്​ വിമാനം തിരിച്ച്​ പാർക്കിങ്​ ബേയിൽ എത്തിക്കുകയായിരുന്നു.

ആറുമുതൽ എട്ടുവരെ സീറ്റുകളിൽ ഇരിക്കുന്നവരോട്​ മറ്റൊരു കോച്ചിലേക്ക്​ മാറാൻ പൈലറ്റ്​ ആവശ്യപ്പെട്ടു. ഈ വരികളി​െലാന്നായിരുന്നു കോവിഡ്​ രോഗിയുടെ സീറ്റ്​. സീറ്റുകൾ അണുവിമുക്തമാക്കുകയും സീറ്റ്​ കവറുകൾ മാറുകയും ചെയ്​തശേഷമാണ്​ യാത്രക്കാരെ തിരികെ സീറ്റുകളിൽ എത്തിച്ചത്​. കൂടാതെ അടുത്തിരുന്ന യാത്രക്കാർക്ക്​ പി.പി.പി കിറ്റ്​ ധരിക്കാൻ നൽകുകയും ചെയ്​തു. തുടർന്ന്​ വിമാനം പുണെയിലേക്ക്​ യാത്ര തിരിച്ചു. കോവിഡ്​ രോഗിയെ ആംബുലൻസിൽ ഡൽഹിയിലെ സഫർജങ്​ ആശുപത്രിയിലേക്ക്​ മാറ്റി. 

Tags:    
News Summary - Passenger On IndiGo Flight Says Hes Covid Positive flight was delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.