ന്യൂഡൽഹി: അന്തർസംസ്ഥാന തൊഴിലാളികളുടെ പലായനത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
തൊഴിലാളികൾക്കായുള്ള ബസുകൾ ലഭ്യമാക്കിയിട്ട് 24 മണിക്കൂർ കഴിഞ്ഞു. നിങ്ങൾക്കത് ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കിൽ ഉപയോഗപ്പെടുത്തൂ. ബി.ജെ.പി കൊടിയും സ്റ്റിക്കറുകളും വേണമെങ്കിൽ ബസിൽ പതിപ്പിച്ചോളൂ. പക്ഷേ തൊഴിലാളികളെ വീട്ടിലെത്തിക്കണം- പ്രിയങ്ക ഗാന്ധി പറഞ്ഞു.
നമ്മൾ ചുമതലകൾ മനസ്സിലാക്കേണ്ട സമയമാണിത്. അന്തർ സംസ്ഥാന തൊഴിലാളികൾ വെറും ഇന്ത്യക്കാരല്ല. ഇൗ രാജ്യത്തിൻെറ നട്ടെല്ലാണ്. അവരുടെ ചോരയും വിയർപ്പും കൊണ്ടാണ് ഈ രാജ്യം ചലിക്കുന്നത്. അവരെ സുരക്ഷിതമാക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല - പ്രിയങ്ക കൂട്ടിച്ചേർത്തു.
ഫിറ്റ്‌നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി യു.പി സര്‍ക്കാര്‍ ബസുകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ഏർപ്പെടുത്തിയ ബസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു നേരത്തേ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.