പതഞ്ജലിക്ക് തിരിച്ചടി; 14 ഉൽപന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

ഡെറാഡൂൺ: ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിക്ക് തിരിച്ചടി. കമ്പനിയുടെ 14 ഉൽപന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കി. അടിയന്തരമായാണ് തിങ്കളാഴ്ച അതോറിറ്റി ലൈസൻസ് റദ്ദാക്കിയത്.

ഇതിന് പിന്നാലെ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പതഞ്ജലിയുടെ 14 ഉൽപന്നങ്ങളുടെ ലൈസൻസ് റദ്ദാക്കിയ വിവരം അതോറിറ്റി അറിയിക്കുകയും ചെയ്തു. പതഞ്ജലിയുടെ ദിവ്യഫാർമസി നിർമിച്ചിരുന്ന 14 ഉൽപന്നങ്ങൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് പതഞ്ജലിക്കെതിരെ കേസുണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ട ഉൽപന്നങ്ങൾക്കെതിരെയാണ് ലൈസൻസിങ് അതോറിറ്റിയുടെ നടപടി.

ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വാസരി ഗോൾഡ്, സ്വാസരി വടി, ബ്രോൻചോം, സ്വാസരി പ്രവാഹി, സ്വാസരി അവലേഹ്, മുക്ത വടി എക്സ്ട്രാപവർ, ബി.പി ഗ്രിത്, മധുഗ്രിത്, മധുനാശിനി വടി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിത്, ഐഗ്രിത് ഗോൾഡ് തുടങ്ങിയ ഉൽപന്നങ്ങളുടെ ലൈസൻസാണ് പോയത്.

അതേസമയം, ബാബ രാംദേവും, അചാര്യ ബാലകൃഷ്ണയും സമർപ്പിച്ച മാപ്പപേക്ഷ സംബന്ധിച്ച് ഇന്ന് സുപ്രീംകോടതി വാദം കേൾക്കും. രാംദേവും ബാലകൃഷ്ണയും ഇന്ന് കോടതിയിൽ ഹാജരാകും. ഇതിന് മുമ്പ് 23ാം തീയതി കേസ് പരിഗണിച്ചപ്പോൾ രാംദേവിന്റേയും ബാലകൃഷ്ണയുടെയും മാപ്പപേക്ഷ ​പത്രങ്ങളിൽ വലുതായി തന്നെ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഇരുവരും കോടതി നിർദേശിച്ചത് പോലെ മാപ്പപേക്ഷിച്ച് കൊണ്ട് വലിയ പരസ്യങ്ങൾ നൽകിയിരുന്നു.

Tags:    
News Summary - Patanjali faces heat in Uttarakhand, licences of 14 products cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.