സംവരണ സമരത്തോടെ ബി.ജെ.പിക്കെതിരെ തിരിഞ്ഞ പാട്ടീദാര്‍ അനാമത്ത് ആന്ദോളന് സമിതി (പാസ്) യുടെ തട്ടകമായ മോര്‍ബിയില്‍ ഒേര ദിവസം ഏതാണ്ട് ഒരേ സമയം നടത്തിയ റാലിയോടെ മോദിയുമായി ഹാര്‍ദിക് ബലാബലത്തിനിറങ്ങി. സൂറത്തില്‍ പാട്ടീദാറുമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റാലിക്ക് തെരഞ്ഞെടുത്ത സ്ഥലം മാറ്റേണ്ടി വന്ന മോദിയെ അവസാന നിമിഷമൊരുക്കിയ റാലി കൊണ്ട് നേരിടുകയായിരുന്നു ഇത്തവണ ‘പാസ്’. കോണ്‍ഗ്രസിെൻറ ഏജൻറായ ഹാര്‍ദിക് പട്ടേലിന് പാട്ടീദാറുമാരുടെ പിന്തുണയില്ലെന്ന വാദത്തിന് മറുപടിയായി ‘പാസ്’ ഒരുക്കിയ റാലി.
മോര്‍ബിയില്‍ മോദിയുടെ റാലി സംഘടിപ്പിച്ച സ്ഥലത്തുനിന്നും 40 കി. മീറ്റര്‍ അകലെയാണ് ‘കര്‍ഷക റാലി’ എന്ന പേരില്‍ ഹാര്‍ദിക് പട്ടേലിനെ കൊണ്ടുവന്ന് റാലി സംഘടിപ്പിച്ചത്. മോദിയുടെ റാലി സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ അകലെയായതിനാല്‍ ജില്ല ഭരണകൂടം ഹാര്ദികിെൻറ റാലിക്ക് അനുമതി നല്കി. ദിവസങ്ങള്‍ക്ക് മുമ്പെ ആസൂത്രണവും പ്രചാരണവും നടത്തി ഇതിന് മുമ്പ് മോദി നടത്തിയ രണ്ട് റാലികള്‍ക്ക് പ്രതീക്ഷിച്ച ആൾക്കൂട്ടം ഉണ്ടായില്ല. കസേരകള്‍ കാലിയായി കിടന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിൽ പാട്ടീദാറുമാരുടെ ശക്തികേന്ദ്രത്തില്‍ നടത്തുന്ന റാലിക്ക് ഏത് വിധേനയും ആളുകളെ എത്തിച്ച് സദസ്സ് നിറക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. തിങ്കളാഴ്ച സൗരാഷ്ട്രയില്‍ മോദി റാലിയില്‍ പകുതിയോളം ഇരിപ്പിടങ്ങള്‍ കാലിയായിരുന്നു. മോര്‍ബിയില്‍ പരിപാടി നിശ്ചയിച്ച 11 മണി സമയത്തും ഇരിപ്പിടങ്ങള്‍ കാലിയായി കിടന്നിരുന്നുവെങ്കിലും മോദി വന്നതോടെ സദസ്സ് നിറഞ്ഞു.
എന്നിട്ടും കൂടുതലാളുകളെ ഗ്രാമത്തിലെ റാലിയിലെത്തിച്ച് ഹാര്‍ദിക് ശക്തി തെളിയിച്ചു. രണ്ട് റാലികള്ക്കുമെത്തിയ ജനക്കൂട്ടത്തെ താരതമ്യം ചെയ്യാനായി ‘കര്‍ഷക റാലി’ക്കെത്തിയ ജനാവലിയുടെ ചിത്രം ഹാര്‍ദിക് പട്ടേല്‍ ഉടന്‍ ട്വിറ്ററിലിട്ടു. മോര്‍ബി നിവാസികളുടെ സംവരണവും കര്‍ഷക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനാണ് ആയിരങ്ങള്‍ ഒരുമിച്ചുകൂടിയതെന്നും ഹാര്‍ദിക് വ്യക്തമാക്കി 2014ലെ പൊതു തെരഞ്ഞെടുപ്പിൽ മോദി വാഗ്ദാനം ചെയ്ത പരുത്തിയുടെ താങ്ങുവില ഇനിയും നടപ്പാക്കാത്തതിലുള്ള അമര്‍ഷത്തില്‍ കഴിയുന്ന കര്‍ഷകര്‍ കൂടിയാണ് ഡിസംബര്‍ ഒമ്പതിന് ഒന്നാം ഘട്ടത്തില്‍ സമ്മതിദാനം രേഖപ്പെടുത്തുന്ന മോര്‍ബിയിലെ വോട്ടര്‍മാര്‍.
പാട്ടീദാറുമാരെയോ അവരുടെ സംവരണ സമരത്തെയോ പരാമര്‍ശിക്കാതെ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട മോദി മത്സ്യതൊഴിലാളികള്‍ക്ക് ബോട്ടുകള്‍ നല്കിയതും ക്ഷീര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കിയതും ഇതിെൻറ തെളിവാണെന്ന് പറഞ്ഞു. ചരക്കുസേവന നികുതിയില്‍ പാവപ്പെട്ടവര്‍ക്കുള്ള വസ്ത്രം, പാദരക്ഷകള്‍, ഭക്ഷണം തുടങ്ങിയ ചരക്കുകളുടെ നികുതി കുറച്ചിട്ടുണ്ടെന്നും അതേ സമയം സിഗരറ്റിന് വില കുറച്ചാല്‍ എല്ലാ വീട്ടിലും കാന്‍സര്‍ എത്തിക്കുക എന്നാണര്‍ഥമെന്നും മോദി പറഞ്ഞു.
കേന്ദ്രത്തിലെ മൂന്ന് വര്‍ഷത്തെ ഭരണത്തിലും ഗുജറാത്തിലെ 22 വര്‍ഷത്തെ ഭരണത്തിലും ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് പകരം 1979ലെ പ്രളയകാലത്ത് മൃതദേഹങ്ങള്‍ അടിഞ്ഞപ്പോള്‍ ഇന്ദിര ഗാന്ധി തൂവാലകൊണ്ട് മൂക്കു പൊത്തി വന്നത് എടുത്തുപറഞ്ഞ ് പ്രസംഗം വൈകാരികമാക്കാനുള്ള ശ്രമം മോദി നടത്തി. ആര്.എസ്.എസിെൻറയും ജനസംഘത്തിെൻറയും പ്രവര്‍ത്തകനായി താന്‍ ആ ദുരന്തത്തിന് ശേഷം ഒരു മാസം മോര്ബിയിലുണ്ടായിരുന്നുവെന്നും മോദി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.