ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടറിന്‍റെ മറ്റൊരു രോഗിക്ക് കോവിഡ്

റാഞ്ചി: ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ചികിത്സിക്കുന്ന ഡോക്ടറിന്‍റെ മറ്റൊ രു രോഗിക്ക് കോവിഡ് 19. റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ ഡോക്ടർ ഉമേഷ് പ്രസാദ് ചികിത്സിക്കുന്ന രോഗിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ മൂന്നാഴ്ചയായി രോഗി ആശുപത്രിയിൽ കഴിയുകയാണ്. ഇതേ യൂനിറ്റിലെ ഡോ. ഉമേഷ് പ്രസാദ് ആണ് ലാലുവിനെയും ചികിത്സിക്കുന്നത്. എന്നാൽ, ലാലു പേ വാർഡിലാണ് കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടറെയും അദ്ദേഹത്തിന്‍റെ സംഘത്തിലെ മറ്റുള്ളവരെയും ക്വാറന്‍റൈനിലാക്കിയെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Patient of medical staff treating Lalu Yadav tests COVID-19 positive -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.