കർണാടക മുഖ്യമന്ത്രിക്കെതിരെ 'പേ സി.എം' പോസ്റ്റർ കാമ്പയിൻ; ഡി.കെ. ശിവകുമാർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ 'പേ സി.എം' കാമ്പയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്‍ദീപ് സിങ് സുര്‍ജേവാല, ബി.കെ ഹരിപ്രസാദ്, പ്രിയങ്ക് ഖാർഗെ തുടങ്ങിയ നേതാക്കളും കസ്റ്റഡിയിലുണ്ട്. കാമ്പയിനിന്റെ ഭാഗമായി ബി.ജെ.പി നെലമംഗല ​ഓഫിസിലും പോസ്റ്റർ പതിച്ചിരുന്നു.

പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പു​ക​ളി​ല​ട​ക്കം എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ന​ട​ക്ക​ണ​മെ​ങ്കി​ൽ 40 ശ​ത​മാ​നം ക​മീ​ഷ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന്​ ക​രാ​റു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാണ്​ സ​ർ​ക്കാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ പേ സി.എം പോസ്റ്ററുകളുമായി കാ​മ്പ​യി​ൻ ആരംഭിച്ചത്. ഇ വാലറ്റായ 'പേ ടി.എമ്മി'നോട് സാദൃശ്യമുള്ളതാണ് 'പേ സി.എം' എന്ന വാചകത്തോടെ ക്യു.ആര്‍ കോഡും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്റർ. '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍.

പോ​സ്റ്റ​റു​ക​ളി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്കാ​ൻ ചെ​യ്താ​ൽ 40percentsarkara.com എ​ന്ന വെ​ബ്​​സൈ​റ്റി​ലേ​ക്കാ​ണ്​ പോ​വു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​റി​​ന്റെ അ​ഴി​മ​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നാ​യി ഈയിടെ​ കോ​ൺ​ഗ്ര​സ്​ തു​ട​ങ്ങി​യ ​വെ​ബ്​​സൈ​റ്റാ​ണി​ത്. കോ​ൺ​ഗ്ര​സി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ബി.​ജെ.​പി​ക്ക്​ ഏ​റെ അ​ലോ​സ​ര​മു​ണ്ടാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പോ​സ്റ്റ​റു​ക​ൾ പ​ല​യി​ട​ത്തും നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺ​ഗ്രസ് ആരോപണം വലിയ ചർച്ചയാകുകയാണ്. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺ​ഗ്രസ് ഉന്നയിക്കുന്നതെന്നും അഴിമതി നടത്തിയതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കെതിരെ തെരുവുകളിൽ പതിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മെ പ്രതികരിച്ചിരുന്നു.

"തിന്മയുടെ ഡിസൈനാണത്. അവരുടെ പക്കൽ തെളിവുകളൊന്നുമില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണത്. തെളിവ് ഹാജരാക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്. അവരുടെ (കോൺ​ഗ്രസ്) ഭരണകാലത്ത് നിരവധി അഴിമതികളുണ്ടായിരുന്നല്ലോ, അതൊക്കെ പരിശോധിക്കണോ?" ബൊമ്മെ ചോദിച്ചു.

Tags:    
News Summary - 'Pay CM' poster campaign against Karnataka CM; Congress leaders including D.K. Shivakumar in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.