കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല ജീവനക്കാരിയുടെ അക്കൗണ്ടില്‍നിന്ന് 60,000 രൂപ പേ ടി.എം വഴി കവര്‍ന്നു. വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൊല്ലം ശൂരനാട് സ്വദേശിയും കേന്ദ്ര സര്‍വകലാശാല യു.ഡി ക്ളര്‍ക്കുമായ ബിന്ദു പ്രദീപിന്‍െറ പണമാണ് നഷ്ടമായത്. കാസര്‍കോട് ബാങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍നിന്നാണ് പണം പിന്‍വലിച്ചത്. ഇവര്‍ക്ക് ലഭിച്ച മൊബൈല്‍ സന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ജില്ല സൈബര്‍ സെല്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ പേ ടി.എം മൊബൈല്‍ സൊലൂഷന്‍സ് വഴിയാണ് പണം പിന്‍വലിച്ചതെന്നാണ് വ്യക്തമായത്.
ഡിസംബര്‍ 16ന് രാവിലെ 8.57 മുതല്‍ മൂന്നു മിനിറ്റിനുള്ളില്‍ 20,000 രൂപവീതം മൂന്നുതവണയായാണ് പിന്‍വലിക്കപ്പെട്ടത്. അന്ന് രാവിലെ മൊബൈല്‍ സന്ദേശം ശ്രദ്ധയില്‍പെട്ടില്ല. രാത്രി 10ഓടെ ബാങ്ക് അക്കൗണ്ട് വഴി ഇടപാട് നടന്നതായി സന്ദേശം ലഭിച്ചു. അടുത്ത പ്രവൃത്തിദിവസം കനറാ ബാങ്ക് ശാഖയിലത്തെി അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 60,000 രൂപ പിന്‍വലിച്ചതായി ഉറപ്പുവരുത്തി. ബാങ്ക് സ്റ്റേറ്റ്മെന്‍റും മൊബൈല്‍ സന്ദേശത്തിന്‍െറ വിവരങ്ങളും ചേര്‍ത്ത്് കാസര്‍കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പേ ടി.എം വഴി ആദ്യമായാണ് കാസര്‍കോട് ജില്ലയില്‍ തട്ടിപ്പ് അരങ്ങേറുന്നതെന്ന് സൈബര്‍സെല്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊല്‍ക്കത്ത സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടത്തൊനാണ് നീക്കം. കേസ് വിദ്യാനഗര്‍ പൊലീസിന് ഇന്ന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.