ചെന്നൈ: ജമ്മു-കശ്മീരിൽ മാധ്യമനിയന്ത്രണം തുടരണമെന്ന് സുപ്രീംകോടതിയോട് ശിപാ ർശ ചെയ്ത പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ ചെയർമാൻ റിട്ട. ജസ്റ്റിസ് സി.കെ. പ്രസാദിെൻറ നട പടി നീതീകരിക്കാനാവാത്തതാണെന്ന് ‘അലൈൻസ് ഫോർ മീഡിയ ഫ്രീഡം’ കൺവീനറും പത്രപ്രവർത്തകനുമായ എൻ. റാം. ചെന്നൈയിൽ മാധ്യമപ്രവർത്തകരുടെയും സാമൂഹിക-സന്നദ്ധ സംഘടന പ്രതിനിധികളുടെയും സംയുക്തയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ റദ്ദാക്കി മൂന്നാഴ്ച കഴിഞ്ഞിട്ടും താഴ്വര അശാന്തമാണ്. വാർത്താവിനിമയബന്ധങ്ങൾ ഇനിയും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ നിലകൊള്ളേണ്ടത്. എന്നാൽ, മാധ്യമനിയന്ത്രണം ഉൾപ്പെടെ കേന്ദ്ര സർക്കാറിെൻറ നടപടികളെ പിന്തുണക്കുകയാണ് ചെയർമാൻ ചെയ്യുന്നത്. ഇത് ജനാധിപത്യ-ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമാണ്.
കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായ തീരുമാനമാണിത്. ഇത്തരമൊരു നിലയിൽ അദ്ദേഹം തൽസ്ഥാനത്തുനിന്ന് രാജിവെക്കുന്നതാണ് ഉചിതമെന്നും റാം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.