ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയോട് 24 മണിക്കൂറിനകം സർക്കാർ വസതി ഒഴിയണമെന്ന് നോട്ടീസ്. സൗത്ത് കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖനാബൽ ഏരിയയിലെ സർക്കാർ വസതി ഒഴിയണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടത്.
ശ്രീനഗറിലെ മുഖ്യമന്ത്രിയുടെ വസതി ഒഴിയണമെന്ന ഉത്തരവിന് പിന്നാലെയാണ് പുതയി നിർദേശം. മൂന്ന് മുൻ നിയമസഭാംഗങ്ങളോടും വസതി ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അൽതാഫ് വാനി, അബ്ദുൾ മജീദ് ഭട്ട്, അബ്ദുൾ റഹീം റാത്തർ എന്നിവരോടാണ് ഒഴിഞ്ഞ് പോകാൻ നിർദേശിച്ചത്. 2014ലാണ് നേതാക്കൾക്ക് സർക്കാർ വസതി അനുവദിച്ചത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരും മെഹ്ബൂബ മുഫ്തിയും തമ്മിൽ തർക്കം പതിവായ സമയത്താണ് ഉത്തരവെന്നത് ശ്രദ്ധേയമാണ്. ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശന വേളയിൽ പട്ടാൻ സന്ദർശിക്കുന്നതിൽ നിന്നും തന്നെ തടഞ്ഞെന്നും വീട്ടുതടങ്കലിലാക്കിയെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.