മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) സമരങ്ങളെ ഭരണകൂട സംവിധാനങ്ങൾ കൈകാ ര്യം ചെയ്യുന്ന രീതിയെ വിമർശിച്ചും നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശത്ത ിന് തടയിട്ടാൽ സംഘർഷമുണ്ടായി നാട്ടിെൻറ െഎക്യം തകരുമെന്ന മുന്നറിയിപ്പു നൽകിയും ബോംബെ ഹൈകോടതി. മാലേഗാവിലെ സി.എ.എ വിരുദ്ധ സമരത്തിന് ബീഡ് ജില്ല ഭരണാധികാരികളും പൊലീസും അഡീഷനൽ ജില്ല മജിസ്ട്രേറ്റും വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ ഇഫ്തിഖാർ സാകീ ശൈഖ് നൽകിയ ഹരജിയിൽ വിധി പറയവെയാണ് കോടതിയുടെ പരാമർശം. സി.എ.എ സമരത്തിന് എതിരായ കീഴ്കോടതി വിധി ഹൈകോടതിയുടെ ഒൗറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ എം.ജി സെവ്ലികർ, ടി.വി നൽവാഡെ എന്നിവർ തള്ളി. സമരത്തിന് അനുമതി നൽകിയ കോടതി സുരക്ഷക്കും നിർദേശിച്ചു.
സി.എ.എ സമരത്തിന് പുറമെ മറ്റ് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സമുദായങ്ങളും കർഷകരും സമരം ചെയ്യാൻ സാധ്യതയുണ്ടെന്നും സംഘർഷാവസ്ഥ ഉണ്ടാകുമെന്നുമുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ബീഡ് ജില്ല പൊലീസും അധികാരികളും മാലേഗാവ് ഒാൾഡ് ഇൗദ്ഗാഹ് മൈതാനത്ത് നടക്കുന്ന സി.എ.എ വിരുദ്ധ സമരം വിലക്കിയത്. ഉത്തരവ് എല്ലാ വിഭാഗത്തിനും ബാധകമാണെന്ന് പറയാമെങ്കിലും യഥാർഥത്തിൽ സി.എ.എ വിരുദ്ധ സമരത്തെ മാത്രം ലക്ഷ്യമിട്ടാണെന്ന് ബോധ്യപ്പെട്ടതായി പറഞ്ഞ കോടതി ഇത് നീതിയുക്തമല്ലെന്ന് വ്യക്തമാക്കി.
നിയമം നിർമിക്കുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് അത് അവരുടെ താൽപര്യത്തിന് എതിരാണെന്ന് വരാം. അപ്പോൾ അതിനെതിരെ പ്രതിഷേധിക്കുക എന്നത് അവരുടെ അവകാശമാണ്. അത്തരം സമരങ്ങളെ അടിച്ചമർത്തുകയല്ല വേണ്ടത്. സർക്കാർ അവരുമായി നേരിട്ട് സംവദിച്ച് പരിഹരിക്കണം. മുസ്ലിംകൾ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും സി.എ.എ എതിർക്കുന്നു. നിയമം മനുഷ്യത്വരഹിതമാണെന്ന് തോന്നിയതിനാലാണ് ഇത്. സംഘർഷ രഹിത സമരങ്ങളിലൂടെയാണ് സ്വാതന്ത്ര്യം നേടിയത്. ആ പാരമ്പര്യം ഇന്നും ജനങ്ങൾ പിന്തുടരുന്നു. സമാധാനപരമാണ് രാജ്യത്ത് പലയിടങ്ങളിലായി നടക്കുന്ന പ്രതിഷധ സമരം. നിയമത്തെ എതിർക്കുന്നു എന്നതിനാൽ ഇവരെ രാജ്യദ്രോഹികളെന്ന് വിളിക്കരുത്.
സമരം ചെയ്യൽ അവരുടെ അവകാശമാണെന്ന ബോധ്യം അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുണ്ടാകണെമന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.