ന്യൂഡൽഹി: ചോർത്തിയെന്ന് കരുതുന്നുെവങ്കിൽ തെൻറ ഫോൺ രാഹുൽ ഗാന്ധി അന്വേഷണത്തിനായി സമർപ്പിക്കട്ടെയെന്ന് വെല്ലുവിളിച്ച് ബി.ജെ.പി. മോദി സർക്കാർ ആരുടെയും ഫോൺ അനധികൃതമായി ചോർത്തിയിട്ടില്ലെന്നും ബി.ജെ.പി വക്താവ് രാജ്യവർധൻ റാത്തോഡ് പറഞ്ഞു.
ജനാധിപത്യത്തിൽ എല്ലാവർക്കും എല്ലാം അറിയാനുള്ള അവകാശമുണ്ടെന്ന വിചിത്ര വാദവും േഫാൺ ചോർത്തൽ വിവാദത്തെ പ്രതിരോധിക്കാൻ അദ്ദേഹം ഉന്നയിച്ചു. രാഹുൽ അന്വേഷണ ഏജൻസിക്ക് ഫോൺ നൽകട്ടെ. ഐ.പി.സി പ്രകാരം അവർ അത് അന്വേഷിക്കും –റാത്തോഡ് പറഞ്ഞു.
പെഗസസ് ചാര ആപ്പുവഴി തെൻറ ഫോണിലെ വിവരങ്ങൾ എല്ലാം ചോർത്തിയതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യക്കും ഭരണഘടന സ്ഥാപനങ്ങൾക്കുമെതിരിൽ പെഗസസ് ചാരവിദ്യ പ്രയോഗിക്കുന്നുവെന്നും ഇതിനായി അവർ ആകെ ഉപയോഗിക്കുന്നത് 'രാജ്യദ്രോഹം' എന്ന വാക്കാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.