ന്യൂഡല്‍ഹി: പെഗസസ് ചാരവൃത്തി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച ഐ.ടി പാര്‍ലമെൻററി സ്ഥിരം സമിതി അധ്യക്ഷൻ ശശി തരൂരിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കാൻ ബി.ജെ.പി നീക്കം. സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റണമെന്നും 30 അംഗ സമിതിയിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന് ഇല്ലെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗം നിഷികാന്ത് ദുബെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി.
ശശി തരൂര്‍ സ്വന്തം നിലയില്‍ അജണ്ടകള്‍ തീരുമാനിക്കുകയാണ്. അവ സമിതിയംഗങ്ങളെ അറിയിക്കുന്നതിനു മുേമ്പ മാധ്യമങ്ങള്‍ക്കു കൈമാറുകയും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തതായി നോട്ടീസിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ബുധനാഴ്ച ശശി തരൂർ വിളിച്ചുചേർത്ത പാർലമെൻററി സ്ഥിരം സമിതി യോഗം ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചു. തുടര്‍ന്ന് ക്വാറം തികയാത്തതിനാൽ സമിതിക്ക് യോഗം ചേരാനായില്ല.
യോഗത്തിെൻറ അജണ്ട അറിയിച്ചില്ലെന്നും പാര്‍ലമെൻറ് സമ്മേളനം നടക്കുേമ്പാൾ സമിതി യോഗം ചേരുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ബി.ജെ.പി അംഗങ്ങൾ കാരണമായി പറഞ്ഞത്. അതിനിടെ, കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവ് വിളിച്ചുചേർത്ത ബി.ജെ.പി അംഗങ്ങളുടെ യോഗത്തിലേക്ക് ആളുമാറി സി.പി.എം എം.പിയും സമിതി അംഗവുമായ പി.ആര്. നടരാജനും ക്ഷണം ലഭിച്ചു. യോഗത്തിന് എത്തിയ നടരാജനോട് ആളുമാറി ക്ഷണിച്ചതാണെന്ന് വ്യക്തമാക്കിയ മന്ത്രി ക്ഷമാപണം നടത്തി തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.