കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ മരണത്തെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തായ്വാനില് സംഭവിച്ച വിമാന അപകടത്തിന് ശേഷം എന്ത് നടന്നുവെന്ന് അറിയേണ്ടതുണ്ടെന്നും മമത പറയുന്നു.
ബംഗാള്‍ സര്‍ക്കാര്‍ 2015 സെപ്തംബര്‍ 18ന് നേതാജിയുമായി ബന്ധപ്പെട് എല്ലാ രേഖകളും പരസ്യമാക്കിയിരുന്നു. കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍ പൊലീസിന്‍റെ കയ്യിലുള്ള ഫയലുകളാണ് പൊതു ഫയലുകളാക്കിയത്. തായ്ഹോകുവിലെ വിമാന അപകടത്തിന് ശേഷം നേതാജി സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചു? ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ട് -മമത ട്വീറ്റ് ചെയ്തു.
നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. 1945 ആഗസ്റ്റ് 18ന് തായ്വാനിലെ വിമാനാപകടത്തില്‍ നേതാജി മരിച്ചിരുന്നില്ല എന്നും അദ്ദേഹം സോവിയറ്റ് യൂനിയനിലേക്ക് കടന്നുവെന്നുമാണ് പ്രചരിച്ച കാര്യങ്ങളിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.