പട്ന: ബിഹാറിൽ എൻ.ഡി.എ സഖ്യത്തിന് 'ഡബ്ൾ എൻജിൻ' ശക്തിയാണെന്ന് ബി.ജെ.പി സംസ്ഥാനം ഘടകം. ബി.ജെ.പി -ജെ.ഡി.യു സഖ്യ സർക്കാർ ഇരട്ട എൻജിൻ പ്രവർത്തിക്കുന്നതിെൻറ ശക്തി കാണിച്ചു. ഇതോടെ ബിഹാറിലെ ജനങ്ങൾ എൻ.ഡി.എയെ അനുഗ്രഹിച്ചതായും ബി.ജെ.പി വക്താവ് സഞ്ജയ് സിങ് ടൈഗർ പറഞ്ഞു.
ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അറിയാം. ഇരുവർക്കും സംസ്ഥാനത്തിെൻറ വികസനം വേഗത്തിലാക്കാൻ കഴിയുമെന്നും ജനങ്ങൾ വിശ്വസിക്കുന്നു. അതിനാൽ തന്നെ ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചു -സഞ്ജയ് സിങ് ടൈഗർ പറഞ്ഞു.
ബിഹാർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ പുരോഗമിക്കുേമ്പാൾ എൻ.ഡി.എക്കാണ് മുൻതൂക്കം. 127 സീറ്റുകളിലാണ് എൻ.ഡി.എ ലീഡ് ചെയ്യുന്നത്. എൻ.ഡി.എ സഖ്യത്തിൽ 73 സീറ്റുകളിൽ ബി.ജെ.പിയും ജെ.ഡി.യു 47 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 105 മണ്ഡലങ്ങളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.