ഡെറാഡ്യൂൺ: ഏക സിവിൽ കോഡ് വിഷയത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി. ഉവൈസിയെ പോലുള്ളവർ മുന്നോട്ടുവെക്കുന്നത് ജിന്നയുടെതിന് സമാനമായ സംസ്കാരമാണെന്ന് പുഷ്‍കർ സിങ് ആരോപിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും ലോകവ്യാപകമായി ഇന്ത്യ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഉവൈസി ന്യൂനപക്ഷ ക്ഷേമ ബജറ്റ് 40 ശതമാനം വെട്ടിക്കുറച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചിരുന്നു. രാജ്യത്ത് രണ്ട് തരത്തിലുള്ള നിയമങ്ങൾ ഉണ്ടാകില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. മുസ്‍ലിം സമുദായത്തിലെ ചിലർ ആ വിഭാഗത്തിന്റെ ഉയർന്നക്ക് തുരങ്കം വെക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
എന്നാൽ മോദിയെ കടന്നാക്രമിച്ചുകൊണ്ട് ഉന്നത തട്ടിലുള്ള മുസ്‍ലിംകളുടെ അവസ്ഥ താഴ്ന്ന തട്ടിലുള്ള ഒ.ബി.സി വിഭാഗക്കാരായ ഹിന്ദുക്കളേക്കാൾ ദയനീയമാണെന്നും ഉവൈസി പറയുകയുണ്ടായി. ദലിത്,പിന്നാക്ക വിഭാഗത്തിലുള്ള മുസ്‍ലിംകൾക്ക് സംവരണം നൽകുന്നത് ബി.ജെ.പി എതിർക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദ്യം ചെയ്തു. ഏക സിവിൽ കോഡിന്റെ അഭാവം കൊണ്ടാണോ ഈ പിന്നാക്കാവസ്ഥ എന്നാണോ അദ്ദേഹത്തിന് പറയാനുള്ളത്-ഉവൈസി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.