kamal nath 097

ഒരു ട്രെൻഡും താൻ കാണുന്നില്ല; മധ്യ​പ്രദേശിലെ ജനങ്ങളിൽ വിശ്വാസമുണ്ട് -കമൽനാഥ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മധ്യപ്രദേശിൽ നിലവിൽ ഒരു ട്രെൻഡും താൻ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവും കമൽനാഥ്. 11 മണി വരെ ഒരു ട്രെൻഡും നോക്കാൻ താനില്ല. ആത്മവിശ്വാസത്തിലാണെന്നും മധ്യപ്രദേശിലെ ജനങ്ങളിൽ വിശ്വാസമു​ണ്ടെന്നും കമൽനാഥ് പറഞ്ഞു. മധ്യപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മധ്യപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബി.ജെ.പിയാണ് മുന്നേറുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് മുന്നേറിയെങ്കിലും പിന്നീട് ബി.ജെ.പി ലീഡുനില തിരിച്ചു പിടിക്കുകയായിരുന്നു. ഇപ്പോൾ 100ലേറെ സീറ്റുകളിൽ ബി.ജെ.പിക്ക് ലീഡുണ്ട്. 90ലേറെ സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്.


Tags:    
News Summary - People of Madhya Pradesh have faith - Kamal Nath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.