മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്​ ഹൈക്കമാൻഡല്ല, പഞ്ചാബിലെ ജനങ്ങളെന്ന്​ സിദ്ദു

അമൃത്​സർ: പഞ്ചാബിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്​ കോൺഗ്രസ്​ പാർട്ടിയുടെ ഹൈക്കമാൻഡ്​ അല്ല ജനങ്ങളാണെന്ന്​ പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജോത്​ സിങ്​ സിദ്ദു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന്​ ഹൈക്കമാൻഡ്​ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന കോൺഗ്രസ്​ നേതാവ്​ സുനിൽ ജാഗ്ഗറിന്‍റെ പ്രസ്താവനക്ക്​ മറുപടി പറയുകയായിരുന്നു സിദ്ദു.

'ആരാണ്​ അടുത്ത മുഖ്യമന്ത്രിയെന്ന്​ പഞ്ചാബിലെ ജനങ്ങൾ തീരുമാനിക്കും. ഹൈക്കമാൻഡാണ്​ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന്​ നിങ്ങളോട്​ ആരുപറഞ്ഞു​?' -സിദ്ദു ചോദിച്ചു.

ഏത്​ പാർട്ടിയിൽനിന്നാണ്​ മത്സരിക്കുകയെന്ന ചോദ്യത്തിന്​ 'പഞ്ചാബ്​ ആരുടെയും സ്വകാര്യസ്വത്തല്ല. പഞ്ചാബിൽനിന്നുതന്നെ മത്സരിക്കും' എന്നായിരുന്നു സിദ്ദുവിന്‍റെ മറുപടി. ഛണ്ഡീഗഡിൽ വാർത്താസമ്മേളനത്തിനിടെ 'പഞ്ചാബ്​ മോഡലി'നെക്കുറിച്ച്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു സിദ്ദു. ബാനറിൽ മുഖ്യമന്ത്രി ചരൺജിത്​ സിങ്​ ചന്നിയുടെയോ മറ്റു കോൺഗ്രസ്​ നേതാക്കളുടെയോ ചിത്രങ്ങളുണ്ടായിരുന്നില്ല.

പഞ്ചാബിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതിന്​ ശേഷവും കോൺഗ്രസ്​ നേതാക്കൾ തമ്മിലുള്ള അസ്വരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. അടുത്തിടെ സിദ്ദുവും മറ്റു കോൺഗ്രസ്​ നേതാക്കളും തമ്മിലുള്ള പടലപിണക്കങ്ങൾ ചർച്ചയാകുകയും ചെയ്തിരുന്നു.

Tags:    
News Summary - People of Punjab will decide CM candidate not Congress high command Navjot Singh Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.