റാഞ്ചി: രാജ്യത്ത് 16ന് ആരംഭിക്കുന്ന കോവിഡ് വാക്സിൻ വിതരണത്തിനെതിരെ ഝാർഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. ഏതൊരു വാക്സിനും പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് മുമ്പ് അതിന്‍റെ ആധികാരികത, പ്രസക്തി, പ്രയോജനം എന്നിവ കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിനേഷന് ശരിയായ നടപടിക്രമങ്ങൾ ആവശ്യമാണ്. രാജ്യത്തെ ജനങ്ങളെ ലബോറട്ടറിയിലെ എലികളാക്കി മാറ്റരുത്. തന്‍റെ അഭിപ്രായം രാഷ്ട്രീയ വിയോജിപ്പല്ലെന്നും പൊതുക്ഷേമവും ദേശീയ ക്ഷേമവും മുൻനിർത്തിയുള്ള എല്ലാ പരിപാടികളിലും കേന്ദ്ര സർക്കാറിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിനുശേഷം അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ളവരും അമ്പതു വയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. ഭാരത് ബയോടെകിന്‍റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് എന്നീ വാക്സിനുകൾക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.