മുംബൈ: കോവിഡ് വ്യാപനം വീണ്ടും അധികരിച്ച സാഹചര്യത്തിൽ ശക്തമായ നടപടിയുമായി മുംബൈ നഗരം. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളിൽ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കോവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോർപ്പറേഷൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ഗല്ലികൾ, മാർക്കറ്റുകൾ, ടൂറിസ്റ്റ് സ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി ആളുകൾ കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൗരന്മാരുടെ സമ്മതമില്ലാതെ ദ്രുത ആന്‍റിജൻ പരിശോധന നടത്തും. ആരെങ്കിലും ടെസ്റ്റിന് വിസമ്മതിക്കുകയാണെങ്കിൽ, അവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബി.എം.സി മുന്നറിയിപ്പ് നൽകുന്നു.
#COVID19 | Rapid Antigen Testing to be done randomly without citizens' consent at crowded places like malls, railway stations, bus depots, khau galli, markets, tourist places, govt offices. If a citizen refuses to get tested, they'd be booked under Epidemic Act: BMC #Mumbai pic.twitter.com/oFi16CWZZf
— ANI (@ANI) March 20, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.