ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോള്‍. മദ്രാസ് ഹൈകോടതിയാണ് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചത്. ഒരു മാസത്തെ പരോളിൽ ജ്വാലാർപേട്ടയിലെ വീട്ടിൽ കഴിയുകയാണ് പേരറിവാളൻ. വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവിനെ ശുശ്രൂഷിക്കാൻ മൂന്ന് മാസത്തെ പരോളിന് പേരറിവാളൻ അപേക്ഷിച്ചിരുന്നു.
പേരറിവാളന്‍റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂർത്തിയാകാത്തതിൽ ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് സി.ബി.ഐയെ വിമര്‍ശിച്ചിരുന്നു.
പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയക്കാന്‍ 2018 സെപ്റ്റംബറിലാണ് ജയലളിത സർക്കാർ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ ഇനിയും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.