പേരറിവാളൻ ജാമ്യത്തിലിറങ്ങി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ എ.ജി. പേരറിവാളൻ ചൊവ്വാഴ്ച ചെന്നൈ പുഴൽ ജയിലിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങി.

മാർച്ച് ഒമ്പതിനാണ് സുപ്രീംകോടതി പേരറിവാളന് ജാമ്യം നൽകി ഉത്തരവിട്ടത്. 31 വർഷത്തെ ജയിൽവാസത്തിനിടെ പേരറിവാളന് മൂന്ന് തവണ പരോൾ അനുവദിച്ചിരുന്നു.

ജാമ്യം ഇടക്കാലാശ്വാസം മാത്രമാണെന്നും കേസിൽനിന്നുള്ള പൂർണമായ മോചനമാണ് ലക്ഷ്യമെന്നും പേരറിവാളന്‍റെ മാതാവ് അർപുതമ്മാൾ പ്രസ്താവിച്ചു. മകന്‍റെ ജയിൽമോചനത്തിനായുള്ള പോരാട്ടത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

അതിനിടെ കേസിലെ മറ്റൊരു പ്രതിയായ മുരുകൻ എന്ന ശ്രീഹരിക്കുവേണ്ടി ബന്ധുക്കൾ കോടതിയിൽ ജാമ്യഹരജി സമർപ്പിച്ചു.

പേരറിവാളന് ജാമ്യം ലഭ്യമായ നിലയിൽ കേസിലെ മറ്റു പ്രതികളും ജയിൽമോചിതരാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Tags:    
News Summary - Perarivalan was released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.