ന്യൂഡല്‍ഹി : അനധികൃതമായ കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ബുള്‍ഡോസറുകളുമായെത്തി ആളുകളെ വീടുകളില്‍നിന്ന് ഒഴിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. രാത്രിയും പുലര്‍ച്ചെയും ഒഴിപ്പിക്കല്‍ നടപടി നടത്തി ആളുകളെ ഭവനരഹിതരാക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി, ഡല്‍ഹി വികസന അതോറിറ്റിയോട് നിര്‍ദേശിച്ചു.
ഷകര്‍പുര്‍ ചേരി യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വികസന അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ എത്തി തങ്ങളുടെ മുന്നൂറോളം ചേരികള്‍ പൊളിച്ചുനീക്കിയെന്ന് യൂണിയന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു .
ഷകര്‍പുര്‍ ചേരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആളുകളെ ഒഴിപ്പിച്ച് ചേരികള്‍ പൊളിക്കുന്നതിനുമുമ്പ് അവര്‍ക്ക് ബദല്‍ താമസ സൗകര്യം ഒരുക്കാന്‍ സമയം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡല്‍ഹി അര്‍ബന്‍ ഷെല്‍റ്റര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡുമായി ആലോചന നടത്തി മാത്രമേ ചേരികള്‍ പൊളിക്കാവൂ എന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.