വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പനക്ക് നിയന്ത്രണം പുതിയ ചട്ടങ്ങളുമായി

ന്യൂഡല്‍ഹി: വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പന നടത്തുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ കരടുചട്ടം പുറത്തിറക്കി. ചട്ടലംഘനത്തിന് കടയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും കടയിലുള്ള പക്ഷിമൃഗാദികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതടക്കമുള്ള വ്യവസ്ഥയുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാവിയില്‍ ഇവയുടെ വിലനിയന്ത്രണത്തിനും നടപടികളെടുക്കും.

ജന്തുക്കളോടുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍െറ ഭാഗമാണ് പുതിയ നിയന്ത്രണം. കരടുചട്ടം മന്ത്രാലയത്തിന്‍െറ വെബ്¥ൈസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും കരടുചട്ടങ്ങളില്‍ ആക്ഷേപവും അഭിപ്രായവുമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറുകളും പൊതുജനങ്ങളും ഒരുമാസത്തിനകം വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരുമാസത്തിനുശേഷം അന്തിമ ചട്ടം വിജ്ഞാപനം ചെയ്യും.  

കോടികളുടെ കച്ചവടമാണ് മേഖലയില്‍ നടക്കുന്നതെന്നും ഇവക്കീടാക്കുന്ന വിലയുടെ കാര്യത്തില്‍ നിയന്ത്രണമില്ളെന്നും മന്ത്രി പറഞ്ഞു. ഒന്നാംഘട്ടത്തില്‍ ഇത്തരം കടകളില്‍ ജന്തുക്കളോടുള്ള ക്രൂരത തടയാനുള്ള ചട്ടങ്ങളാണുണ്ടാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ വിലനിര്‍ണയത്തിനും മറ്റും നിയന്ത്രണം കൊണ്ടുവരും.
പ്രധാന നിയന്ത്രണങ്ങള്‍

• വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പനയുള്ളവരെല്ലാം സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം.
•സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് പ്രതിനിധി, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള സൊസൈറ്റി പ്രതിനിധി, വെറ്ററിനറി ഡോക്ടര്‍ എന്നിവരടങ്ങുന്ന സംഘം വന്ന് പരിശോധന നടത്തിയ ശേഷമായിരിക്കും അത്തരം കടകള്‍ രജിസ്റ്റര്‍ ചെയ്യുക.
•പക്ഷികള്‍, പൂച്ചകള്‍, നായ്ക്കള്‍, മുയലുകള്‍, ഗിനിപ്പന്നികള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്കെല്ലാം ഓരോ വില്‍പനശാലയിലും നിശ്ചിത സ്ഥലം അനുവദിക്കണം.
•ഓരോ വില്‍പനശാലയിലും ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കടയില്‍ ഉറപ്പുവരുത്തണം. അവ ചട്ടങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
•ഓരോ കടക്കാര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വളര്‍ത്തുമൃഗത്തിന്‍െറയും പക്ഷിയുടെയും രേഖ കടക്കാര്‍ സൂക്ഷിക്കണം. ഏതെങ്കിലും പക്ഷിയോ മൃഗമോ ചാവുകയോ രോഗബാധിതമാവുകയോ ചെയ്താല്‍ അതിന്‍െറ റെക്കോഡും സൂക്ഷിക്കണം.
• താന്‍ കച്ചവടം നടത്തിയ ജീവികളുടെ കണക്ക് വര്‍ഷം തോറും കൃത്യമായി സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന് സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വില്‍പനക്കാര്‍ മറുപടിനല്‍കുകയും വേണം.

 

Tags:    
News Summary - pet animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.