ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമങ്ങൾക്ക് പകരമായി കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരായ ഹരജി സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹരജി പിൻവലിക്കാൻ അഭിഭാഷകനായ വിശാൽ തിവാരിയെ അനുവദിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 21നാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ലോക്സഭ പാസാക്കിയത്. ഡിസംബർ 25ന് രാഷ്ട്രപതി ദ്രൗപദി മുർമു ബില്ലുകൾക്ക് അംഗീകാരം നൽകി. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവക്ക് പകരമായാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.
ഹരജി തള്ളുകയാണെന്ന് ബെഞ്ച് തുടക്കത്തിൽ തന്നെ പരാതിക്കാരനെ അറിയിച്ചു. നിയമങ്ങൾ ഇതുവരെ നടപ്പിലായിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന്, ഹരജി പിൻലിക്കാൻ അനുവദിക്കണമെന്ന പരാതിക്കാരെന്റ അപേക്ഷ കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.