ലഖ്നോ: ബാബറി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട സി.ബി.ഐ പ്രത്യേക കോടതി ഉത്തരവ് ചോദ്യംചെയ്ത് അലഹബാദ് ഹൈകോടതിയിൽ ഹരജി.
അയോധ്യ സ്വദേശികളായ ഹാജി മെഹബൂബ്, ഹാജി സയ്യിദ് അഖ്ലാഖ് അഹ്മദ് എന്നിവരാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിനുവേണ്ടി ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിൽ ഹരജി നൽകിയത്. കോടതി ഉത്തരവിനെതിരെ സി.ബി.ഐ അപ്പീൽ നൽകാത്തതിനാലാണ് തങ്ങൾ ഹൈകോടതിയെ സമീപിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു.
കേസിൽ കഴിഞ്ഞ വർഷമാണ് കോടതി അദ്വാനിയടക്കമുള്ള 32 പ്രതികളെ വെറുതെ വിട്ടത്. ബാബരി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് പറഞ്ഞാണ് ഇവരെ വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.