ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. ഇവരെ നാട്ടിലെത്തിക്കുന്നതിന് പു റമെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഓൺലൈനായി ഡോക്ടർമാരുടെ കൺസൽട്ടേഷനും കൗൺസലിങ്ങും ഒരുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
എംബസികളുടെ നേതൃത്വത്തിൽ രോഗലക്ഷണങ്ങൾ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകൾ, വെള്ളം മറ്റ് അവശ്യ സാധനങ്ങൾ എന്നിവ അടിയന്തരമായി ലഭ്യമാക്കുക, ലേബർ ക്യാമ്പുകളിൽനിന്ന് തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുക എന്നീ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചു.
രോഗം ബാധിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും ഹരജിയിൽ പറയുന്നു. കേരള മുഖ്യമന്ത്രിയും പാർലമെൻറ് അംഗങ്ങളും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് അയച്ചിട്ടും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.