ഗ്യാൻവാപി ‘വുദുഖാന’യിൽ പുരാവസ്തു സർവേ നടത്താൻ ഹരജി

വാരാണസി: ഗ്യാൻവാപി പള്ളിയിലെ ‘വുദുഖാന’യിൽ (വെള്ളം കൊണ്ട് അംഗശുദ്ധി വരുത്തുന്ന സ്ഥലം) പുരാവസ്തു സർവേ നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കോടതിയിൽ ഹരജി നൽകി. ഹരജി സ്വീകരിച്ച കോടതി, കേസ് സെപ്റ്റംബർ എട്ടിന് പരിഗണിക്കുമെന്ന് ഹരജിക്കാരായ വിശ്വവേദക സനാതൻ സംഘ് (വി.വി.എസ്.എസ്) സെക്രട്ടറി സൂരജ് സിങ് അറിയിച്ചു.

ഗ്യാൻവാപി പള്ളിയുടെ ഭാഗങ്ങളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ട്. എന്നാൽ, കോടതി നിർദേശപ്രകാരം വുദുഖാന ഇതിൽ നിന്ന് ഒഴിവാണ്.

വുദുഖാന സീൽചെയ്യാൻ നിർദേശം നൽകിയ സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ, മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ല മജിസ്ട്രേറ്റിന് നിർദേശം നൽകിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം.

Tags:    
News Summary - Petition to carry out archaeological survey at Gyanvapi 'Vaudukhana'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.