ന്യൂഡൽഹി: സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ആദായ നികുതി വകുപ്പിന് 10 ലക്ഷം രൂപ പിഴ ചുമത്തി. ജസ്റ്റിസ് മദൻ ലോകുർ അധ്യക്ഷനായ ബെഞ്ചാണ് ഗാസിയാബാദ് ആദായ നികുതി കമീഷണർക്ക് പിഴ ചുമത്തിയത്. എസ്.എ നസീർ, ദീപക് ഗുപ്ത തുടങ്ങിയവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
അലഹാബാദ് ഹൈകോടതി വിധിക്കെതിരെയാണ് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇതേ കേസ് 2012 മുതൽ തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യം ശ്രദ്ധിക്കാതെ അപ്പീൽ നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാണ് കോടതിയുടെ പിഴ ശിക്ഷ.
ശ്രദ്ധയില്ലാതെ കേന്ദ്രസർക്കാറും ആദായ നികുതി വകുപ്പും കേസ് കൈകാര്യം ചെയ്തത് ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.