കൊച്ചി: േമയ് നാലിനുശേഷം 44 ദിവസത്തിനിടെ 25ാമത്തെ ഇന്ധന വിലവർധനയിലൂടെ ജനത്തെ പിഴിഞ്ഞ് സർക്കാറും എണ്ണക്കമ്പനികളും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയരാതിരുന്ന ഇന്ധനവില ശേഷം കുതിച്ചുകയറുകയായിരുന്നു. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപയായി. ഡീസലിന് 93.93 രൂപ. എറണാകുളത്ത് യഥാക്രമം 96.82, 92.16 എന്നിങ്ങനെയാണ് വില. കോഴിക്കോട് 97.13, 92.48 എന്നിങ്ങനെയും. വിവിധ സംസ്ഥാനങ്ങളിൽ നേരത്തേ എണ്ണവില 100 പിന്നിട്ടിരുന്നു.
ഒരുമാസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 4.08 രൂപയാണ് വർധിച്ചത്. ഡീസലിന് 4.41 രൂപയും. എല്ലാ ജില്ലയിലും രണ്ടുദിനം മുേമ്പ പ്രീമിയം പെട്രോൾ വില 100 കടന്നു. അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണവിലയും ഉയരുകയാണ്. യു.എസ് കരുതൽ ശേഖരം കുറഞ്ഞതും ഇറാൻ ഉപരോധം നീളുന്നതും ചൈനയിൽനിന്ന് ഡിമാൻഡ് വർധിച്ചതും ക്രൂഡോയിൽ വിലവർധനക്ക് കാരണമായെന്ന് പറയപ്പെടുന്നു. ബ്രെൻറ് ഇനത്തിന് വീപ്പക്ക് 74.68 ഡോളർ (5473.15 രൂപ) വരെ ബുധനാഴ്ച കയറി.
പെട്രോൾ വിലയുടെ 60 ശതമാനവും ഡീസൽ വിലയുടെ 54 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. കേന്ദ്രസർക്കാർ ഒരുലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയും എക്സൈസ് നികുതിയായി ഈടാക്കുന്നു. സംസ്ഥാനങ്ങളിൽ പെട്രോളിന് വാറ്റ് നികുതിയായി 21.81 രൂപയും ഡീസലിന് 12.5 രൂപയുമാണ് ചുമത്തുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡോയിലിെൻറ 15 ദിവസത്തെ ശരാശരി വിലയും വിനിമയ നിരക്കും അളവുകോലാക്കിയാണ് ഇന്ത്യയിൽ ഇന്ധനവില നിശ്ചയിക്കുന്നതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.