ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന പെട്രോൾ ബോംബേറ് തമിഴ്‌നാട്ടിലെ യഥാർഥ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബി.ജെ.പി. തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ഡി.എം.കെ സർക്കാരാണ് ആക്രമണങ്ങളെ സ്‌പോൺസർ ചെയ്യുന്നതെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവെന്ന് തമിഴ്നാട് ബി.ജെ.പി നേതാവ് അണ്ണാമലൈ പറഞ്ഞു.
"ഡി.എം.കെ ആളുകളുടെ ശ്രദ്ധ പ്രാധാന്യമില്ലാത്ത കാര്യങ്ങളിലേക്ക് തിരിച്ചുവിടുന്ന തിരക്കിലാണ്. ക്രിമിനലുകൾ തെരുവിലിറങ്ങുന്നു. 2022 ഫെബ്രുവരിയിൽ ചെന്നൈയിലെ തമിഴ്‌നാട് ബി.ജെ.പിയുടെ ആസ്ഥാനം ആക്രമിച്ച അതേ വ്യക്തിയാണ് ഇന്ന് രാജ്ഭവൻ ആക്രമണത്തിനും ഉത്തരവാദി. തുടർച്ചയായ ആക്രമണങ്ങൾ ഡി.എം.കെ സർക്കാരാണ് ആക്രമണങ്ങളെ സ്‌പോൺസർ ചെയ്യുന്നതെന്ന് ചിന്തിക്കാൻ മാത്രമേ അനുവദിക്കൂ"- അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച 2.45ഓടെ വിനോദ് എന്നയാൾ രാജ് ഭവന്‍റെ പ്രധാന ഗേറ്റിന് നേരെ രണ്ട് പെട്രോൾ ബോംബെറിയുകയായിരുന്നു.സൈദാപേട്ട് കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് പെട്രോൾ മോഷ്ടിച്ചാണ് വിനോദ് രാജ്ഭവനിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്. രണ്ട് പെട്രോൾ ബോംബുകൾ കൂടി എറിയുന്നതിന് മുമ്പ് പൊലീസ് ഇയാളെ തടയുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു. 2022-ൽ ചെന്നൈയിലെ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞതിനും വിനോദ് അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.