പ്രതിമ വിവാദം: കോയമ്പത്തൂരിൽ ബി.ജെ.പി ഒാഫീസിന് നേരെ ആക്രമണം VIDEO

കോയമ്പത്തൂർ: രാമസ്വാമി നായ്​ക്കറിന്‍റെ പ്രതിമക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കോയമ്പത്തൂരിൽ ബി.ജെ.പി ഒാഫീസിന് നേരെ ആക്രമണം. പുലർച്ചെ കോയമ്പത്തൂർ ജി.കെ.കെ നഗറിലെ ഒാഫീസിന് നേരെയാണ് പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. ബോംബ് എറിയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ത്രിപുരയിൽ ലെനിന്‍റെ പ്രതിമ ബി.ജെ.പി പ്രവർത്തകർ തകർത്തതിന് പിന്നാലെ തമിഴ്​നാട്ടിലെ സാമൂഹിക പരിഷ്​കർത്താവായ ഇ.വി രാമസ്വാമി നായ്​ക്കറി(പെരിയാർ)​​​ന്‍റെ പ്രതിമ തകർക്കാൻ ബി.ജെ.പി നേതാവ്​ എച്ച്​. രാജ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെല്ലുർ ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഒാഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാറിന്‍റെ പ്രതിമക്ക് നേരെ ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്​. ​

ആക്രമണത്തിൽ പ്രതിമയുടെ കണ്ണാടിക്കും മൂക്കിനും തകരാർ സംഭവിച്ചിട്ടുണ്ട്​​. സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മുത്തുമാരൻ, ഫ്രാൻസിസ്​ എന്നിവരാണ്​ അറസ്​റ്റിലായിട്ടുണ്ട്​. ഇതിൽ മുത്തുമാരൻ ബി.ജെ.പി പ്രവർത്തകനും ഫ്രാൻസിസ്​ സി.പി.​െഎ പ്രവർത്തകനുമാണെന്നാണ്​ വിവരം.

ലെനിൻ ആരാണ്? ഇന്ത്യയുമായുള്ള ബന്ധം എന്താണ്? ഇന്ത്യയിലേ കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം എന്താണ്? ത്രിപുരയിൽ ലെനിൻ പ്രതിമ തകർന്നു. ഇന്ന് ലെനിൻ പ്രതിമയാണെങ്കിൽ തമിഴ്നാട്ടിലെ ഇ.വി രാമസ്വാമിയുടെ പ്രതിമയാകും നാളെ തകർക്കുകയെന്നായിരുന്നു രാജയുടെ വിവാദ പ്രസ്​താവന.

Tags:    
News Summary - A petrol bomb was hurled at BJP office in Coimbatore -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.