ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില നൂറുകടന്നതിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'നൂറുരൂപ'. തുടർച്ചയായ പതിനൊന്നാം ദിവസവും വില ഉയർന്നതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിൽ പെട്രോളിന് വില നൂറുകടക്കുകയായിരുന്നു. മഹരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും ഉയർന്ന വില.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയാണ് വിമർശനം. ബി.ജെ.പിയും കേന്ദ്രസർക്കാറും സ്വപ്നം കാണുന്ന 'അച്ഛാ ദിൻ ആയേഗ' എന്നായിരുന്നു പരിഹാസം. വിവിധ തരം മീമുകളും ചെറു വിഡിയോകളും പരിഹാസത്തിനായി ഉപയോഗിച്ചുവരുന്നു. കൂടാതെ യു.പി.എ സർക്കാറിന്‍റെ കാലത്ത് പെട്രോൾ വില വർധനവിനെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ സമരങ്ങളുടെ ചിത്രവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയരുന്നതിന്‍റെ ഉത്തരവാദിത്തം മുൻ സർക്കാറിന്‍റെ തലയിൽ കെട്ടിവെച്ച് കൈകഴുകാനുള്ള ശ്രമവും ചർച്ചയാകുന്നുണ്ട്.
മോദി അധികാരത്തിലെത്തിയാൽ പെേട്രാൾ ലിറ്ററിന് 30 മുതൽ 40 രൂപയാക്കുമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇേപ്പാൾ അരലിറ്റർ പെട്രോൾ 50 രൂപക്ക് നൽകാൻ സർക്കാർ തയാറെടുക്കുകയാണെന്ന പരിഹാസവും ട്വിറ്ററിൽ പങ്കുവെച്ചു. രാജ്യത്ത് ഇന്ധനവില നൂറുകടന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഉയർന്ന നികുതി നിരക്കുള്ള രാജസ്ഥാനിലാണ് ആദ്യം നൂറുകടന്നത്. ബുധനാഴ്ച പെട്രോളിന് 25 പൈസ വർധിച്ചതോടെ രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പുകളിൽ വില 100.13 രൂപയിലെത്തുകയായിരുന്നു. മധ്യപ്രദേശിൽ വ്യാഴാഴ്ച പെേട്രാൾ വില നൂറുതൊട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.