അസമിൽ പൊലീസ്​ അതിക്രമം; പോപ്പുലർ ഫ്രണ്ടിനെ പഴിചാരി​ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: വ്യാഴാഴ്ച അസമിലെ ധറാങ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെ നടന്ന അക്രമസംഭവങ്ങൾ പിന്നിൽ പോപ്പുലർ ​ഫ്രണ്ടാണെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. അസമിലെ ദരിദ്ര കുടുംബങ്ങളിൽ നിന്ന്​ കഴിഞ്ഞ മൂന്ന്​ മാസമായി ചിലർ 28 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു.

സർക്കാറിനെ പ്രശ്​നങ്ങൾ ബോധിപ്പിക്കുമെന്നും കുടിയൊഴിപ്പിക്കലുണ്ടാവില്ലെന്നുമാണ്​ ഇവർ അവകാശപ്പെട്ടിരുന്നത്​. അവരുടെ പേരുകൾ ഞങ്ങൾക്ക്​ അറിയാം. കുടിയൊഴിപ്പിക്കൽ തടയാൻ അവർക്കായില്ല. അതിനാൽ ജനങ്ങളെ ഉപയോഗിച്ച്​ അവർ അക്രമം നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആറ്​ പേരുടെ വിവരങ്ങൾ അറിയാമെന്നും ഹിമന്ത്​ ബിശ്വ ശർമ്മ അവകാശപ്പെട്ടു.

പോപ്പുലർ ഫ്രണ്ട്​ നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. ഗൂഢാലോചനയിൽ ഒരു കോളജ്​ അധ്യാപകനും പങ്കുണ്ട്​. 60 കുടുംബങ്ങളെയാണ്​ കുടിയൊഴിപ്പിക്കുന്നത്​. അവിടെ 10,000 കുടുംബങ്ങൾ എത്തിയതെങ്ങനെ ?. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തു വരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​ ധ​റാ​​ങ്ങി​ലെ​ സി​​പാ​​ജ​​റി​​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ എ​തി​ര്‍ത്ത ഗ്രാ​മ​വാ​സി​ക​ള്‍ക്കു​നേ​രെ പ്ര​കോ​പ​ന​മി​ല്ലാ​തെ പൊ​ലീ​സ് വെ​ടി​യു​തി​ര്‍ത്തി​രു​ന്നു. ര​​ണ്ടു​​പേ​​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. മു​ഈ​നു​ൽ ഹ​ഖ്​ (30), ശൈ​​ഖ്​ ഫ​​രീ​​ദ് (12)​ എ​​ന്നി​​വ​​രാ​​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. മു​ഈ​നു​ലി‍െൻറ മൃ​ത​ദേ​ഹം പൊ​ലീ​സി‍െൻറ കൂ​ടെ​യു​ള്ള ഫോ​​ട്ടോ​ഗ്രാ​ഫ​ർ ബി​ജോ​യ്​ ശ​ങ്ക​ർ ബ​നി​യ ച​വി​ട്ടി​മെ​തി​ച്ചി​രു​ന്നു.

വെ​ടി​യേ​റ്റ്​ നി​ല​ത്തു​വീ​ണ പ്ര​തി​ഷേ​ധ​ക്കാ​ര​നെ ഇ​രു​പ​തോ​ളം പൊ​ലീ​സു​കാ​ർ വ​ള​ഞ്ഞി​ട്ടു​ത​ല്ലു​ന്ന ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നു. അ​സ​മി​ലെ ത​ദ്ദേ​ശീ​യ​രാ​യ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​ൻ ബ​ഹു​മു​ഖ കാ​ർ​ഷി​ക പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ്​ കു​ടി​െ​യാ​ഴി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്​. ഇൗ ​സ്ഥ​ലം കാ​ളി ക്ഷേ​ത്ര​ത്തി​​േ​ൻ​റ​താ​ണെ​ന്നും സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നു. ബം​ഗാ​ളി സം​സാ​രി​ക്കു​ന്ന മു​സ്​​ലിം​ക​ളാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ അ​ധി​ക​വും.

Tags:    
News Summary - PFI involved in Dholpur violence during eviction drive: Assam CM Himanta Biswa Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.