ഭോപാൽ: റെയിൽപാളത്തിൽ ഉറങ്ങിക്കിടന്ന മധ്യപ്രദേശിൽ നിന്നുള്ള 16 അന്തർസംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ച മരിച്ച സംഭവം രണ്ട് അയൽസംസ്ഥാനങ്ങളിലെ സർക്കാറുകളുടെ ഏകോപനമില്ലായ്മക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. ഒരു ഫോൺവിളിയിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ആരോപണവുമായി മധ്യപ്രദേശിലെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി.
റെയിൽപാളത്തിലൂടെ കാൽനടയായി സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങാൻ ശ്രമിച്ച മഹാരാഷ്ട്രയിലെ ജൽനയിലെ ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഒൗറംഗാബാദിൽ വെള്ളിയാഴ്ച ഗുഡ്സ് ട്രെയിൻ തട്ടി ജീവൻവെടിഞ്ഞത്.
‘ഞങ്ങളുടെ സ്വന്തം നാടായ ഉമരിയയിലേക്ക് മടങ്ങാൻ പാസിനായി നേരത്തെ അപേക്ഷിച്ചിരുന്നു. പാസ് ലഭിച്ചില്ലെന്ന് മാത്രമല്ല അപേക്ഷ സംബന്ധിച്ച് യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല’ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട വീരേന്ദ്ര സിങ് പ്രതികരിച്ചു.
അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ മടക്കിക്കൊണ്ടുവരുന്ന കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള െഎ.എ.എസ് ഉദ്യോഗസ്ഥരെ ബി.ജെ.പി നേതൃത്വം നൽകുന്ന മധ്യപ്രദേശ് സർക്കാർ നിയമിച്ചിരുന്നു. പട്ടിക വർഗക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ദീപാലി റസ്തോഗിക്കായിരുന്നു മഹാരാഷ്ട്രയുടെ ചുമതല. എന്നാൽ ഇവരിൽ പലരും ഫോൺ േപാലും എടുക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ദിവസേന മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവനകൾ നടത്തുന്നതിന് പകരം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കാര്യമായി എന്തെങ്കിലും ചെയ്യണമെന്നും ദാരുണ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് ആവശ്യെപട്ടു.
‘അധികാരികളുടെ പിടിപ്പുകേടുകൊണ്ടാണ് അവൻ മരിച്ചത്. ഇവിടെ മതിയായ കാർഷികവൃത്തിയില്ലാത്തതിനാലാണ് അവന് അന്യ നാട്ടിലേക്ക് ജോലിതേടി പോകേണ്ടി വന്നത്’ മരിച്ച തൊഴിലാളികളിലൊരാളായ രാജ് ബോർഹാമിെൻറ പിതാവ് പരസ് സിങ് കണ്ണീരോടെ പരിതപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.