ലാലുവിനെ ബംഗ്ലാവിൽനിന്ന്​ ആശുപത്രിയിലേക്ക്​ മാറ്റി

റാഞ്ചി: കാലിത്തീറ്റ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ്​ യാദവിനെ ചികിത്സക്കായി പാർപ്പിച്ചിരുന്ന ആശുപത്രി ഡയറക്​ടറുടെ ബംഗ്ലാവിൽനിന്ന്​ പേ വാർഡിലേക്ക്​ മാറ്റി. വിവിധ രോഗങ്ങൾ അലട്ടുന്ന ലാലു, രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.

എന്നാൽ, കോവിഡ്​ കണക്കി​െലടുത്ത്​ അദ്ദേഹത്തെ ആശുപത്രി ഡയറക്​ടറുടെ ബംഗ്ലാവിലേക്ക്​ പിന്നീട്​ മാറ്റി. എന്നാൽ, ഇവിടെവെച്ച്​ ലാലു, ബിഹാറിലെ ബി.ജെ.പി എം.എൽ.എയുമായി ഫോണിൽ സംസാരിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ്​ പേ വാർഡിലേക്ക്​ മാറ്റിയത്​. സ്​പീക്കർ തെരഞ്ഞെടുപ്പിൽ എ​ൻ.ഡി.എ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ലാലു ബി.ജെ.പി എം.എൽ.എയുടെ സഹായം തേടിയെന്നാണ്​ ആരോപണം. സംഭാഷണത്തി​െൻറ ശബ്​ദരേഖ ബി.ജെ.പി പുറത്തുവിട്ടിരുന്നു. കാലിത്തീറ്റ കുംഭകോണത്തിൽ 2017ലാണ്​ ലാലുവിനെ ശിക്ഷിച്ചത്​. 

Tags:    
News Summary - Phone call row: Lalu Prasad shifted from hospital director s bungalow to paying ward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.