ലഖ്നോ: വിവാദങ്ങളിൽനിന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'വെളുപ്പിച്ചെടുക്കാൻ' രൂപവത്കരിച്ച സോഷ്യൽ മീഡിയ സംഘത്തിൽ െപാട്ടിത്തെറി. സംഘാംഗങ്ങൾ തമ്മിലുള്ള ഫോൺ കോൾ ലീക്കായതതും ഉന്നതരുടെ സമ്മർദം താങ്ങാനാവാതെ ജീവനക്കാരൻ ആത്മഹത്യ ചെയ്തതും സോഷ്യൽ മീഡിയ മേധാവിയുടെ രാജിയിൽ കലാശിച്ചു.
ആദിത്യനാഥിനെ പുകഴ്ത്തി പോസ്റ്റുചെയ്യുന്ന ഓരോ ട്വീറ്റിന്‍റെയും പ്രതിഫലത്തെക്കുറിച്ച് ടീമിലെ രണ്ട് അംഗങ്ങൾ ചർച്ച ചെയ്യുന്ന ഫോൺകോളാണ് കഴിഞ്ഞ ദിവസം ചോർന്നത്. സോഷ്യൽ മീഡിയ ടീമംഗമായ പാർത്ഥ് ശ്രീവാസ്തവ (27) ഒരാഴ്ച മുമ്പ് ലഖ്‌നോവിലെ വസതിയിൽ ആത്മഹത്യ ചെയ്തിരുന്നു. മാനസിക പീഡനവും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ മാനസിക പീഡനത്തിന് ഇരയാക്കിയതായി ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ഇൗ സംഭവങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ വിഭാഗം മേധാവി മൻമോഹൻ സിങ് രാജിവെച്ചത്.
സെല്ലിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സൂര്യ പ്രതാപ് സിങ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആദിത്യനാഥിനെ പുകഴ്ത്തുന്ന ട്വീറ്റൊന്നിന് രണ്ട് രൂപ വീതം പ്രതിഫലം ലഭിക്കുമെന്നാണ് ഫോൺ വിളിച്ചയാൾ പറയുന്നത്. നടനും ബി.ജെ.പി അംഗവുമായ ഗജേന്ദ്ര ചൗഹാൻ ആ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുമെന്നും അത് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും പറയുന്നുണ്ട്.
"ഇങ്ങനെ ട്വിറ്ററിൽ ആയിരക്കണക്കിന് ട്വീറ്റുകൾ ചെയ്ത് ട്രെൻഡിങ്ങാകാൻ എത്രമാത്രം പണമാണ് ചെലവഴിക്കുന്നതെന്ന് ഇൻഫർമേഷൻ ഡിപ്പാർട്ടുമെന്‍റ് വെളിപ്പെടുത്തണം. സാധാരണക്കാർക്ക് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത ഇക്കാലത്ത് ആളുകളുടെ പണം ഇത്തരം കാര്യങ്ങൾക്കാണോ ചെലവഴിക്കുന്നത്?"-സൂര്യ പ്രതാപ് സിങ് ചോദിച്ചു.
ये रहा कथित आडियो!
— Surya Pratap Singh IAS Rtd. (@suryapsingh_IAS) May 30, 2021
ये @Gajjusay के लोग हैं।
कहाँ धर्मराज युधिष्ठिर के नाम से जाने जाते थे, कहाँ 2-2 रु में ट्वीट करवाने लगे।
सूचना विभाग बताए ऐसे हज़ारों ट्रेंड जो करवाए जाते हैं उसमें कितने खर्च कर रही है सरकार?
जनता का पैसा उड़ाया जा रहा है जब गरीब दाने दाने को मोहताज है। https://t.co/hVHsLbC5xF pic.twitter.com/eFyvVdHfzu
ഫോൺ വിവാദവും ആത്മഹത്യയും സംബന്ധിച്ച് സർക്കാരിൽനിന്നുള്ള സമ്മർദ്ദമാകാം മൻമോഹൻ സിങ്ങിന്‍റെ രാജിയിൽ കലാശിച്ചതെന്ന് സോഷ്യൽ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി വയർ' റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം കാരണമല്ല താൻ രാജിവച്ചന്ന് സിങ് പ്രതികരിച്ചു. "രാജിക്ക് ഈ വിവാദവുമായി യാതൊരു ബന്ധവുമില്ല. എശന്‍റ ജോലിയുടെ പവിത്രത ഞാൻ എല്ലായ്പ്പോഴും കാത്തുസൂക്ഷിക്കുന്നു, ഓഡിയോ ക്ലിപ്പുമായി എനിക്ക് യാതൊരു ബന്ധവുമില്ല" -സിങ് പറഞ്ഞു. 2019 മുതൽ യുപി സോഷ്യൽ മീഡിയ സെല്ലിന്‍റെ ഭാഗമാണ് ഇയാൾ.
അതിനിടെ, ആത്മഹത്യ ചെയ്ത പാർത്ഥിന് നീതി തേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന കാമ്പയിനെ പിന്തുണച്ച് നിരവധി പേർ രംഗത്തുണ്ട്. 'ജസ്റ്റിസ് ഫോർ പാർത്ഥ്' എന്ന പേരിലാണ് കാമ്പയിൻ നടത്തുന്നതെന്ന് സുഹൃത്തുകളിലൊരാളായ ആശിഷ് പാണ്ഡെ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പാർത്ഥിന്‍റെ ആത്മഹത്യാക്കുറിപ്പ് ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്തുണയുമായി സൂര്യ പ്രതാപ് സിങ്ങ് അടക്കമുള്ളവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.