ലഖ്നോ: ഹാഥറസിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ തടങ്കലിൽ വെച്ച് യു.പി പൊലീസ്. കുടുംബാംഗങ്ങളുടെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് ഭീഷണി. മാധ്യമങ്ങളെ കാണാനോ സംസാരിക്കാനോ പാടില്ല. ബന്ധുക്കൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി വെക്കണം. പെൺകുട്ടിയുടെ വീട്ടിലേക്ക് ഗ്രാമീണരെ പോലും കടത്തിവിടില്ല.
വീട്ടിൽ നിന്നും പൊലീസിെൻറ കണ്ണ് വെട്ടിച്ച് പുറത്തുചാടിയ ആൺകുട്ടി മാധ്യമപ്രവർത്തകരുടെ അടുത്തെത്തി. പൊലീസ് ഫോൺ പിടിച്ചുവെച്ചിരിക്കുകയാണെന്നും കുടുംബാംഗങ്ങൾക്ക് മാധ്യമങ്ങളുമായി സംസാരിക്കാൻ താൽപര്യമുണ്ടെന്നും അവൻ അറിയിച്ചു. എന്നാൽ കുട്ടി മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നത് കണ്ട പൊലീസ് അവിെട എത്തുകയും അവനെ ഓടിച്ചുവിടുകയുമായിരുന്നു.
എന്നാൽ സ്ഥലത്ത് നിരോധാനാജ്ഞയുള്ളതിനാലും കുടുംബാംഗങ്ങളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നതിനാലുമാണ് മാധ്യമങ്ങളെ കടത്തിവിടാത്തതെന്നാണ് പൊലീസ് വാദം. കുടുംബാംഗങ്ങൾക്ക് മാധ്യമങ്ങളുമായി സംസാരിക്കാൻ താൽപര്യമില്ലെന്ന് ജില്ലാ മജിസ്ട്രേറ്റും പറയുന്നു. എന്നാൽ കിലോമീറ്ററുകൾ അകലെ വെച്ച് തന്നെ മാധ്യമപ്രവർത്തകരെ തടയുന്ന അവസ്ഥയാണ് ഹാഥറസിൽ ഉള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.