യുവാവിനെ കാമുകിയുടെ വീട്ടുകാർ കഴുത്തറുത്ത്​ കൊന്നു

ന്യൂഡൽഹി: യുവാവിനെ കാമുകിയു​െട ബന്ധുക്കൾ കഴുത്തറുത്ത്​ കൊലപ്പെടുത്തി. 23 കാരനായ ഫോ​േട്ടാഗ്രാഫർ അങ്കിത്​ സക്​സേനയാണ്​ കഴിഞ്ഞ ദിവസം രാത്രി തെരുവിൽ ദാരുണമായി മരിച്ചത്​. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനെയും പിതാവിനെയും അമ്മാവനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കൊലപാതകത്തിൽ പങ്കാളിയായ പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.  

കഴിഞ്ഞ മൂന്നു വർഷമായി അങ്കിത്​ മുസ്​ലിം സമുദായാംഗമായ 20കാരി ഷെഹ്​സാദിയയുമായി പ്രണയത്തിലായിരുന്നു​. വ്യത്യസ്​ത സമുദായക്കാരായതിനാൽ ഇൗ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. എതിർപ്പ്​ വകവെക്കാതെ ബന്ധം തുടരുന്നതിൽ രോഷാകുലരായ പെൺകുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രാത്രി ഒമ്പ​േതാടെയാണ്​ യുവാവിനെ ആക്രമിച്ചത്​. 

അങ്കിതിനെ സ്വന്തം വീടിനു സമീപത്തെ റോഡിൽ വച്ച്​ മർദ്ദിക്കുകയും കത്തികൊണ്ട്​ കഴുത്ത്​​ അറുക്കുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്​ മാതാവ്​ സംഭവസ്​ഥലത്ത്​ ഒാടി എത്തിയപ്പോഴേക്കും അങ്കിതിന്​ കുത്തേറ്റിരുന്നു. 

അങ്കിതും പെൺകുട്ടിയും മുൻപ്​ അയൽക്കാരായിരുന്നു. കുടുംബം താമസം മാറ്റിയിട്ടും ബന്ധം ഒഴിയാൻ പെൺകുട്ടി തയാറായിരുന്നില്ല. അതസമയം, കൊല്ല​പ്പെടുന്നതിന്​ മിനുട്ടുകൾക്ക്​ മുമ്പ്​ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം അങ്കിത്​ നിഷേധിച്ചതായി പൊലീസ്​ പറയുന്നു. 

കൊലപാതകത്തെ തുടർന്ന്​ സമുദായ സംഘർഷം ഉണ്ടായേക്കാമെന്ന ഭീതിയിൽ പ്രദേശത്ത്​ ശക്​തമായ പൊലീസ്​ സംരക്ഷണം ഒരുക്കിയിട്ടുണ്ട്​. 
 

Tags:    
News Summary - Photographer Killed By Girlfriend's Family On Delhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.