പട്ന: ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന്‍റെ പേരിൽ ബിഹാറിലെ ബെഗുസരായിയിൽ അംഗപരിമിതനെ മർദ്ദിച്ച് കൊലപ്പെടുത്തി. ബഡേപുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം. പട്ന മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കേയാണ് ഛോട്ടെ ലാൽ സഹാനി മരിച്ചത്.
സംഭവ ദിവസം ഗ്രാമത്തിലുള്ള കുളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു ഛോട്ടെ ലാൽ. തിരിച്ചു വരുന്നത് വഴി ദാഹിച്ച അദ്ദേഹം ദിനേഷ് സഹാനിയെന്നയാൾ സ്ഥാപിച്ച കുടത്തിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് കുടിച്ചു.
'വെള്ളം കുടിക്കുന്നത് ശ്രദ്ധയിൽ പെട്ട ദിനേഷ് സഹാനി മകൻ ദീപക് സഹാനിയെ കൂട്ടി ഛോേട്ട ലാലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗ്രാമീണരുടെ സഹായത്തോടെയാണ് ഇയാൾ പിന്നീട് വീട്ടിലെത്തിയത്'- ചൗഹരി പൊലീസ് സ്റ്റേഷനിലെ രാഘവേന്ദ്ര കുമാർ പറഞ്ഞു.
ആരോഗ്യ നില വഷളായതോടെ ആദ്യം ബെഗുസരായ്യിലെ സദർ ആശുപത്രിയിലും പിന്നീട് പട്ന മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
നിർധന കുടുംബത്തിലെ അംഗമായ ഛേേട്ട ലാലിന്‍റെ ചികിത്സക്കായി നാട്ടുകാർ പണം സ്വരൂപിച്ച് നൽകിയിരുന്നു. അദ്ദേഹത്തിന്‍റെ സംസ്കാര ചെലവുകളും നാട്ടുകാരാണ് വഹിച്ചത്. പ്രതികളിൽ ഒരാളായ ദിനേഷ് സഹാനിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.