ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ഇടക്കാല ഉത്തരവിടാന്‍ ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചു. ആഴ്ചയില്‍ ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി പരിമിതപ്പെടുത്തിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും ബിസിനസുകള്‍ അവതാളത്തിലായെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ബിസിനസുകാരനായ അശോക് ശര്‍മ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ജി. രോഹിണി, വി.കെ. റാവു എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചത്.
നോട്ടു നിരോധനം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ വിവിധ ഹൈകോടതികളില്‍ നല്‍കിയ കേസുകളില്‍ അഭിപ്രായം പറയാന്‍ ഡല്‍ഹി ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അശോക് ശര്‍മയുടെ അഭിഭാഷകന്‍ എ. മൈത്രി ആവശ്യപ്പെട്ടു. എന്നാല്‍, സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന്‍െറ നടപടികളെക്കുറിച്ച് കോടതിക്ക് വിശദമായി അറിവില്ളെന്നും നവംബര്‍ 25നകം കോടതി ഉത്തരവിന്‍െറ പകര്‍പ്പ് ഹാജരാക്കാനും ഹൈകോടതി ആവശ്യപ്പെട്ടു. നോട്ടു പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നിയമവിരുദ്ധമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.