മുംബൈ: മോദി സർക്കാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണം നടത്തുന്ന സിനിമ താരമാണ് പ്രകാശ് രാജ്. നിലവിൽ ഇന്ത്യയിൽ ചർച്ചയാകുന്ന 'ദ് കശ്മീർ ഫയൽസ്' എന്ന സിനിമയെ കുറിച്ചുള്ള താരത്തിന്‍റെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമയിൽ പ്രതിപാദിക്കുന്ന വർഗീയ ധ്രൂവീകരണം രാജ്യത്തിന്‍റെ മതേതരത്വത്തിന് എത്രത്തോളം ഭീഷണിയുയർത്തുമെന്ന ആശങ്കയാണ് പ്രകാശ് രാജ് ട്വീറ്റിൽ പങ്കുവെക്കുന്നത്.
'പൈൽസ് ആൻഡ് ഫയൽസ്, നിയമപരമായ മുന്നറിയിപ്പ്...
ഈ മതഭ്രാന്തന്മാർ നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും വിഭജിക്കുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ ഇന്ത്യക്കാർ ഉടൻ തന്നെ ന്യൂനപക്ഷമാകും'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
പ്രകാശ് രാജിന്‍റെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചിലത് കാണാം...
സൂര്യ നായകനായ 'ജയ് ഭീം' എന്ന സിനിമയിലാണ് പ്രകാശ് രാജ് അവസാനമായി അഭിനയിച്ചത്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, യഷിന്റെ കെ.ജി.എഫ് ചാപ്റ്റർ 2 എന്നീ സിനിമകളാണ് അടുത്തതായി താരത്തിന്‍റെ പുറത്തിറങ്ങാനുള്ള സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.