ഡെറാഡൂൺ: അതിശക്തമായ മഞ്ഞുവീഴ്ചതെ തുടർന്ന് പ്രശ്സ്ത തീർഥാടന കേന്ദ്രമായ ബദ്രിനാഥിൽ വനിതാ തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാർനാഥ് ക്ഷേത്രത്തിലായിരുന്നു അന്ത്യം. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്, രാജ്യ സഭാംഗം പ്രദീപ് താംത എന്നിവരടക്കം നൂറ് കണക്കിന് തീർഥാടകർ മഞ്ഞുവീഴ്ചയെ തുടർന്ന് ക്ഷേത്രങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
കേദാർനാഥിലെ തീർഥാടകരെ സഹായിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സുരക്ഷിതമായ ഇടങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മേങ്കഷ് ഘിൽഡിയാൽ അറയിച്ചു.
മഞ്ഞുവീഴ്ചയെ തുടർന്ന് കേദാർനാഥിലേക്കുള്ള ഹെലിക്കോപ്റ്റർ സേവനവും തീർഥാടകരുടെ പ്രവേശനവും നിർത്തിവെച്ചിരിക്കുകയാണ്. ശക്തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന ഉത്തരാഖണ്ഡിൽ കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.