ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ; പൈലറ്റിനെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി

ന്യൂഡൽഹി: പ്രമുഖ എയർലൈനിന്റെ പൈലറ്റിനെ ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഫ്ലൈറ്റ് ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തു. ലഹരി മരുന്ന് ഉപയോഗ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രമുഖ വിമാനക്കമ്പനിയുടെ പൈലറ്റിനെ ഫ്ലൈറ്റ് ഡ്യൂട്ടിയിൽ നിന്ന് നീക്കിയതായി മുതിർന്ന ഡി.ജി.സി.എ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെടുന്ന നാലാമത്തെ പൈലറ്റാണ് അദ്ദേഹം. സൈക്കോ ആക്ടീവ് ലഹരിവസ്തുക്കൾ കഴിക്കുന്നതിനുള്ള വ്യോമയാന ഉദ്യോഗസ്ഥരുടെ പരിശോധന ജനുവരി 31 മുതൽ പ്രാബല്യത്തിൽ വന്നു. വിമാന ജീവനക്കാർക്കും എ.ടി.സി.കൾക്കും റാൻഡം അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

ഇതുവരെ നാല് പൈലറ്റുമാരും ഒരു എയർ ട്രാഫിക് കൺട്രോളറും (എ.ടി.സി) പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഒരു പ്രമുഖ വിമാനക്കമ്പനിയുടെ പൈലറ്റിനെ രാജ്യതലസ്ഥാനത്ത് മയക്കുമരുന്ന് പരിശോധനക്ക് വിധേയനാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്റ്റ് 23ന് ലഭിച്ച സ്ഥിരീകരണ പരിശോധനാ റിപ്പോർട്ടിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനാൽ അദ്ദേഹത്തെ ഫ്ലൈറ്റ് ഡ്യൂട്ടിയിൽ നിന്ന് നീക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, വിമാനക്കമ്പനിയെക്കുറിച്ചോ പൈലറ്റിനെക്കുറിച്ചോ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Pilot Of Prominent Airline Fails Drug Test, Removed From Flight Duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.