കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂൺ ഒന്ന് മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. അമ്പലങ്ങളും പള്ളികളും ഗുരുദ്വാരകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ, ആരാധനാലയങ്ങളിൽ 10ൽ കൂടുതൽ ആളുകൾക്ക് പ്രവേശനാനുമതിയുണ്ടാവില്ല. കൂട്ട പ്രാർഥന നടത്താനും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. തേയില, പരുത്തി വ്യവസായങ്ങൾക്ക് 100 തൊഴിലാളികളുമായി പ്രവർത്തിക്കാനുള്ള അനുമതിയും മമത നൽകി.
നാലാം ഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരികെയാണ് മമത ഇളവുകൾ നൽകിയത്. ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.