ന്യൂഡൽഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനത്തിെൻറ ബന്ധം മൊറീഷ്യസിെൻറ വ്യോമപരിധിയിൽവെച്ച് 14 മിനിറ്റ് നേരത്തേക്ക് വിഛേദിക്കപ്പെട്ടതായി റിപ്പോർട്ട്.
തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ച ഉച്ചക്ക് 2.08ന് ദ്വീപ് രാജ്യമായ മൊറീഷ്യസിലേക്ക് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ െഎ.എഫ്.സി 31 വിമാനത്തെ എയർ ട്രാഫിക് കൺട്രോളിന് പിന്തുടരാൻ പറ്റിയില്ലെന്ന് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
4.44ന് ഇന്ത്യൻ വ്യോമ പരിധിക്കകത്തുനിന്ന് മാലിയിലേക്ക് വ്യോമപാത മാറിയ ഉടനെയായിരുന്നു ഇത്. ഇവിടം 14 മിനിറ്റ് നേരത്തേക്ക് മൊറീഷ്യസ് എയർ ട്രാഫിക് കൺട്രോളിൽ വിമാനത്തെക്കുറിച്ച് ഒരുവിവരവും ലഭ്യമായില്ല. പിന്നീട് 4.58ന് സിഗ്നലുകൾ ലഭിച്ചുതുടങ്ങിയതോടെ മൊറീഷ്യസിൽ സുരക്ഷിതമായി ഇറങ്ങി.
മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗുനാഥുമായി സുഷമ ചർച്ച നടത്തി. സംഭവത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയമോ സുഷമയോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.