ന്യൂഡൽഹി: കോവിഡ് രോഗബാധിതനായ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിനെ പ്ലാസ്മ തെറപ്പിക്ക് വിധേയനാക്കുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് പ്ലാസ്മ തെറപ്പി ചികിത്സ ആരംഭിച്ചത്. സാകേത് മാക്സ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
നേരത്തേ ഇദ്ദേഹത്തെ രാജീവ് ഗാന്ധി മെമോറിയൽ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇവിടെവച്ച് ഇദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിച്ചു. കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടു. തുടർന്ന് പ്ലാസ്മ തെറപ്പിക്കായി സാകേത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഇേദ്ദഹത്തിന് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശരീരത്തിൽ ഓക്സിജെൻറ അളവ് ക്രമാതീതമായി കുറയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കോവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.