മുംബൈ: കോവിഡിെൻറ മറവിൽ റെയിൽവേയുടെ പോക്കറ്റടി. മുംബൈയിലെ തിരക്കേറിയ ചില റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപയാക്കി. തുക കൂട്ടിയത് അനാവശ്യമായി ആളെത്തുന്നത് തടയാനാണെന്നാണ് വാദം. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലാണ് വർധന. നിലവിൽ 10 രൂപയാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോകമാന്യതിലക്, താണെ, കല്യാൺ, പൻവേൽ, ഭീവണ്ടി റോഡ് സ്റ്റേഷൻസ് എന്നിവയിലാണ് നിരക്ക് കൂട്ടുകയെന്ന് സെൻട്രൽ റെയിൽവേ വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ നിലവിൽവന്ന നിരക്ക് ജൂൺ 15 വരെ തുടരും. വേനൽക്കാലത്തെ തിരക്ക് പരിഗണിച്ച് ആൾക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ എത്തുന്നത് പരമാവധി കുറക്കാനാണ് ടിക്കറ്റ് നിരക്ക് കൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മുംബൈ നഗരത്തിൽ മാത്രം 3.25 ലക്ഷം പേർ കോവിഡ് ബാധിതരാവുകയും 11,400 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.